കാറുകൾ തമ്മിൽ ഉരസിയത് ചോദ്യം ചെയ്തു; കോഴിക്കോട് തൂണേരിയില്‍ നടുറോഡില്‍ കൂട്ടത്തല്ല്, വീഡിയോ
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്
Update: 2025-06-09 06:53 GMT
കോഴിക്കോട്: തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്. രണ്ടു കാറുകൾ തമ്മിൽ ഉരസിയത് ചോദ്യം ചെയ്തതാണ് സംഘർഷങ്ങൾക്ക് കാരണമായത്. പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി.
ഞായറാഴ്ച രാത്രി തൂണേരി ദേശീയപാതയിലാണ് സംഭവം. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്നാണ് പൊലീസ് പറയുന്നു. ഇതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം റോഡിലേക്ക് കൂടി നീളുകയും അവിടെ കൂടിനിന്നവരെല്ലാം കൂട്ടത്തല്ലില്‍ ഉള്‍പ്പെടുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.