ആലപ്പുഴ ഇരട്ടകൊലയെ അപലപിച്ച് മുഖ്യമന്ത്രി; കർശന നടപടിയുണ്ടാകും

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ആലപ്പുഴയിൽ രണ്ടു കൊലപാതകങ്ങൾ നടന്നത്.

Update: 2021-12-19 04:23 GMT
Editor : Suhail | By : Web Desk
Advertising

ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതക കേസ് പ്രതികളെ പിടികൂടാൻ പൊലീസിന്‍റെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മനുഷ്യത്വഹീനവും സങ്കുചിതവുമായ ഇത്തരം അക്രമപ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ആലപ്പുഴയിൽ രണ്ടു കൊലപാതകങ്ങൾ നടന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം വെട്ടികൊലപ്പെടുത്തിയപ്പോൾ, ഇന്ന് പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ എട്ടോളം പേർ ചേർന്ന് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. ജില്ലയില്‍ രണ്ടു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Full View

Chief Minister Pinarayi Vijayan condemned the double murder in Alappuzha. The Chief Minister also wrote on Facebook that the police would take strict action to nab the culprits in the murder case.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News