എറണാകുളം സിപിഎം ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനൻ തുടരും
46 അംഗ കമ്മറ്റിയിൽ ആറ് പേര് വനിതകളാണ്
Update: 2025-01-27 07:24 GMT
എറണാകുളം: എറണാകുളം സിപിഎം ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനൻ തുടരും. ജില്ല കമ്മറ്റിയിൽ പതിനൊന്ന് പേരാണ് പുതുമുഖങ്ങൾ. 46 അംഗ കമ്മറ്റിയിൽ ആറ് പേര് വനിതകളാണ്.
പുഷ്പാ ദാസ്, പിഎസ് ഷൈല, കെ തുളസി, ടി.വി അനിത, എൻ.സി ഉഷാകുമാരി, ഷിജി ശിവജി തുടങ്ങിയവരാണ് കമ്മിറ്റിയിലെ വനിതകൾ. സി മണി, കെ.ജെ മാക്സി, സി.എൻ സുന്ദരൻ, പി വാസുദേവൻ, കെ.കെ ഏലിയാസ്, കെ. എ ജോയ്, ടി.വി നിധിൻ, കെ.വി മനോജ്, ഷിജി ശിവജി, എ. ആർ രഞ്ജിത്, അനീഷ് എം. മാത്യു എന്നിവരാണ് പുതുമുഖങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത ജില്ലാ സമ്മേളനമാണ് മോഹനാനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വൈകീട്ട് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.