യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത്

2021 മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ 5,89,000 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലെത്തിയത്.

Update: 2021-07-09 01:46 GMT
Advertising

ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാർ വന്നുപോയ വിമാനത്താവളങ്ങളിൽ കൊച്ചിക്ക് മൂന്നാം സ്ഥാനം. ജൂൺമാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ട് ഇരട്ടിയിലിധികം വർധനവാണ് രേഖപ്പെടുത്തിയത്. ഇരുപത് വര്‍ഷത്തിനിടെ ആദ്യമായാണ് നാലാം സ്ഥാനത്ത് നിന്ന് കൊച്ചി വിമാനത്താവളം മൂന്നാമതെത്തുന്നത്. 2021 മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ 5,89,000 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലെത്തിയത്.

ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഏപ്രിൽ മാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ 1,38,000 രാജ്യാന്തര യാത്രക്കാർ വന്നുപോയി. ഈ മാസത്തെ കണക്ക് പ്രകാരം ഡൽഹിക്കു പുറകെ രണ്ടാം സ്ഥാനത്താണ് കൊച്ചി. മഹാവ്യാധിയുടെ കാലത്ത് ഏറ്റവും സുരക്ഷിതമായി വന്നിറങ്ങാൻ കഴിയുന്ന സ്ഥലം എന്ന നിലയ്ക്കാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ജൂണിലും യാത്രക്കാരുടെ എണ്ണത്തിൽ സിയാല്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന് മുമ്പ് പ്രതിവർഷം ഒരുകോടി യാത്രക്കാർ സിയാൽ വഴി കടന്നുപോയിരുന്നു.


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News