Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹത്തിനായുള്ള പണപ്പിരിവിൽ അന്വേഷണം നാല് മാസത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പമ്പ പൊലീസിന് കോടതി നിർദേശം നൽകി.
പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തി ആറ് ലക്ഷത്തോളം രൂപ പിരിച്ചെന്നായിരുന്നു സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട്. പൊലീസ് പിടിച്ചെടുത്ത പണം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണം.
വിഗ്രഹം സ്ഥാപിക്കാൻ നൽകിയ അനുമതി പിൻവലിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. സ്വകാര്യ വ്യക്തിയും പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നു. ഈ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് തുടരേണ്ടതില്ലെന്ന് ഹൈക്കോടതി അറിയിച്ചു.