'വാക്സിൻ എടുക്കാത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും കോളേജുകളിൽ പ്രവേശിപ്പിക്കേണ്ടതില്ല'

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 18 മുതൽ തുറന്ന് പ്രവർത്തിക്കാൻ പൊതുമാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

Update: 2021-10-13 16:44 GMT
Advertising

സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശം സര്‍ക്കാ‍ര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 18 മുതൽ തുറന്ന് പ്രവർത്തിക്കാൻ പൊതുമാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സൗജന്യ വാക്‌സിൻ സ്ഥാപനതലത്തിൽ നൽകുന്നതിന് സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതുള്‍പ്പെടെയുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്. ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം.വിമുകത മൂലം വാക്സിൻ എടുക്കാത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും കോളേജുകളിൽ പ്രവേശിപ്പിക്കേണ്ടതില്ല. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാർത്ഥികൾ രണ്ടാഴ്ച കോളജിൽ വരേണ്ടതില്ല. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് കോളേജ് ഹോസ്റ്റലുകളും തുറക്കാം. തുടങ്ങി സുപ്രധാന നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്. 








Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News