'സര്‍ക്കാര്‍ കെട്ടിടമായതുകൊണ്ടാണോ കണ്ണടക്കുന്നത്'?; അവശ്യ സൗകര്യങ്ങൾ പോലുമില്ലാതെ ഫറോക്കിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം

കെട്ടിടത്തിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട പാർക്കിംഗ് സൗകര്യമടക്കം അവശ്യ സൗകര്യങ്ങളൊന്നും ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു

Update: 2026-01-02 01:29 GMT
Editor : ലിസി. പി | By : Web Desk

ഫറോക്ക്: കോഴിക്കോട് ഫറോക്കിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണം നടക്കുന്നത് കെട്ടിട നിർമാണ ചട്ടങ്ങൾ കാറ്റിൽ പറത്തിയെന്ന് ആക്ഷേപം.കെട്ടിടത്തിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട പാർക്കിംഗ് സൗകര്യമടക്കം അവശ്യ സൗകര്യങ്ങൾ പലതും ഇല്ല.കെട്ടിടം പ്രവർത്തനമാരംഭിക്കുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കും ജനങ്ങളുടെ ദുരിതവും ഇരട്ടിയാകുമെന്നാണ് നാട്ടുകാരുടെ പരാതി

സാധാരണക്കാരൻ ഒരു ചെറിയ വീട് നിർമ്മിക്കുമ്പോൾ പോലും സെൻ്റീമീറ്ററുകളുടെ അളവിൽ നിയമം പറയുന്ന ഉദ്യോഗസ്ഥർ, സർക്കാർ കെട്ടിടങ്ങളുടെ കാര്യത്തിൽ കണ്ണടക്കുകയാണെന്നും  നാട്ടുകാര്‍ പരാതി പറയുന്നു.

Advertising
Advertising

കോഴിക്കോട് ജില്ലയിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നാണ് ഫറോക്ക് ചുങ്കം. ഇവിടെയാണ് ജനങ്ങൾക്ക് സേവനം നൽകേണ്ട മിനി സിവിൽ സ്റ്റേഷൻ ഉയരുന്നത്. എന്നാൽ ഈ കൂറ്റൻ കെട്ടിടത്തിന് ആവശ്യമായ പാർക്കിംഗ് സൗകര്യം എവിടെ എന്നതാണ് ചോദ്യം. ഓഫീസുകൾ തുറക്കുമ്പോൾ വണ്ടികളെല്ലാം റോഡിലേക്കിറക്കുമെന്നും ജനത്തിന് ഇത് വലിയ ദുരിതമാകുമെന്നുമാണ് ആക്ഷേപം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News