സഹപാഠികൾ ചേർന്ന് ഒൻപതാം ക്ലാസുകാരനെ നഗ്നനാക്കി; വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു, പരാതി

സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വീഡിയോ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതി

Update: 2025-01-17 06:19 GMT
Editor : banuisahak | By : banuisahak

കോട്ടയം: പാലായിൽ ഒൻപതാം ക്ലാസുകാരന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വിഡിയോ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതി. അതിക്രമം നേരിട്ട വിദ്യാർഥിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. 

പലതവണ സഹപാഠികൾ മാനസികമായി പീഡിപ്പിക്കുകയും വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഇത് സംബന്ധിച്ച് അധ്യാപകരോട് ചോദിക്കുമ്പോൾ അവർക്ക് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും സംഭവത്തിൽ നടപടിയെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. 

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പാലാ പൊലീസിൽ പരാതി നൽകിയത്. സ്‌കൂൾ അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. 


Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - banuisahak

contributor

Similar News