കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

തൃപ്പൂണിത്തുറയിൽ അധ്യാപകൻ പീഡിപ്പിച്ചെന്ന് വിദ്യാർഥിനിയുടെ പരാതി

Update: 2022-11-19 05:39 GMT
Editor : rishad | By : Web Desk

കൊച്ചി: തൃപ്പൂണിത്തുറയിൽ അധ്യാപകൻ പീഡിപ്പിച്ചെന്ന് വിദ്യാർഥിനിയുടെ പരാതി. പട്ടിമറ്റം സ്വദേശിയായ അധ്യാപകൻ കിരണിനെതിരെയാണ് പരാതി. സബ് ജില്ലാ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. കിരണിനെതിരെ ഹിൽപ്പാലസ് പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

അതേസമയം കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കേസിൽ രാജസ്ഥാൻ സ്വദേശിയായ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ് , വിവേക്, നിധിൻ എന്നിവരാണ് എറണാകുളം സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലുളളത്. വ്യാഴാഴ്ച അര്‍ധരാത്രി ഡി.ജെ പാർട്ടിയിൽ കുഴഞ്ഞു വീണ മോഡലിനെ കാറിൽ വെച്ച് ആക്രമിക്കുകയായിരുന്നു. 

മദ്യപാനത്തിന് ശേഷം കുഴഞ്ഞുവീണ മോഡലിനെ പ്രതികള്‍ വാഹനത്തില്‍ കയറ്റി യാത്രക്കിടെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സുഹൃത്തായ യുവതി ഇതിന് കൂട്ടുനിന്നുവെന്നാണ് മൊഴി. മോഡല്‍ ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News