തിരുവന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

പൂവച്ചൽ വൊക്കേഷനൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും തമ്മിൽ പൊതു സ്ഥലത്താണ് ഏറ്റുമുട്ടിയത്.

Update: 2021-11-18 09:11 GMT
Editor : abs | By : Web Desk

തിരുവനന്തപുരം കാട്ടാക്കടയിൽ പൂവച്ചൽ വൊക്കേഷനൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. പത്താം ക്ലാസിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും പൊതു സ്ഥലത്താണ് ഏറ്റുമുട്ടിയത്.

സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസവും സ്‌കൂളിനടുത്ത് വെച്ച് സമാന രീതിയിൽ സംഘർഷം നടന്നതായി പ്രദേശവാസികൾ പറയുന്നു. സ്ഥലത്ത് ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതാണോ സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News