തലശ്ശേരി ഇരട്ടക്കൊല; പ്രതികളെല്ലാം സി.പി.എം പ്രവർത്തകർ: രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ്

സി.പി.എം തണലിലാണ് ലഹരി മാഫിയ വളരുന്നെതന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി

Update: 2022-11-25 06:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂര്‍: തലശ്ശേരി ഇരട്ടക്കൊലപാതക കേസിൽ രാഷ്ട്രീയ ആരോപണവുമായി കോൺഗ്രസ് . പ്രതികളെല്ലാം സി പി എം പ്രവർത്തകരാണെന്ന് ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ആരോപിച്ചു . പ്രധാന പ്രതി പാറായി ബാബു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്. സി.പി.എം തണലിലാണ് ലഹരി മാഫിയ വളരുന്നെതന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി. കേസിൽ അറസ്റ്റിലായ ഏഴ് പ്രതികളെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. 

തലശ്ശേരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തണം. ഭരണത്തിന്‍റെ തണലിലാണ് സി.പി.എം ക്രിമിനൽ സംഘം തലശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നിർബാധം നടത്തുന്നത്. മറുവശത്ത് സി.പി.എം ലഹരിക്കെതിരെ ചങ്ങല തീർക്കുന്നു. കൊലപാതകികളെ തള്ളിപ്പറയാൻ സി.പി.എം ഇതുവരെ തയാറായിട്ടില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.


Full View

 

തലശ്ശേരി വീനസ് കോർണറിൽ ബുധനാഴ്ച വൈകിട്ടാണ് ബന്ധുകളായ ഷെമീർ, ഖാലിദ് എന്നിവർ കുത്തേറ്റു മരിച്ചത്. അക്രമം തടയാൻ ശ്രമിച്ച ഷാനിബ് എന്ന ആൾക്ക് ഗുരുതര പരിക്കേറ്റു. നിട്ടൂർ സ്വദേശി പാറായി ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് ഷാനിബ് പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ബാബുവിന്‍റെ ഭാര്യാ സഹോദരൻ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരെ തലശ്ശേരി പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

കൊല്ലപ്പെട്ട ഷെമീറിന്‍റെ മകൻ ഷാനിബ് പ്രദേശത്തെ ലഹരി വില്പന ചോദ്യംചെയ്തിരുന്നു. പിന്നാലെ ഒരു സംഘം ഇയാളെ മർദിച്ചു. മർദനമേറ്റ ഷാനിബിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ എത്തിയ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഷെമീറിനെയും ഖാലിദിനെയും ആശുപത്രിയിൽ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയത്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News