തൃക്കാക്കര നഗരസഭ വിവാദം; നഗരസഭാ ചെയർപേഴ്സണെ കുടുക്കാൻ ശ്രമം നടന്നുവെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍

കൗണ്‍സിലർമാർക്കിടയിലെ ഗ്രൂപ്പുകളിയാണ് വിവാദത്തിന് പിന്നിലെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി

Update: 2021-08-25 06:07 GMT
Editor : Roshin | By : Web Desk
Advertising

തൃക്കാക്കര നഗരസഭയിലെ കൗൺസിലർമാർക്ക് ഓണസമ്മാനമായി പണം നൽകിയ വിവാദത്തിന് പിന്നിൽ നഗരസഭാ ചെയർപേഴ്സണെ കുടുക്കാൻ ശ്രമം നടന്നുവെന്ന് കോൺഗ്രസ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ചെയര്‍പേഴ്സന്‍റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

കൗണ്‍സിലർമാർക്കിടയിലെ ഗ്രൂപ്പുകളിയാണ് വിവാദത്തിന് പിന്നിൽ. ഭരണകക്ഷി അംഗങ്ങൾ സിപിഎമ്മുമായി ചേർന്നു ഭരണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ പ്രതിപക്ഷത്തിന്‍റെ മറ്റ് പരാതികളിൽ നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തുകയാണ്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News