Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തു. കോൺഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം. പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് ഉന്നതതല യോഗത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ പേര് മാത്രമാണ് പരിഗണിച്ചത്. മറ്റൊരു പേരും ചർച്ചയായില്ല.
യോഗത്തിൽ എം.എം ഹസനും കെ.സി ജോസഫിനും ഷൗക്കത്തിനോടുള്ള അതൃപ്തിയും ചർച്ചചെയ്ത് പരിഹരിച്ചു. വി.ഡി സതീശനാണ് ചർച്ചക്ക് നേതൃത്വം നല്‍കിയത്.
മുന്നണി പ്രവേശനത്തിനായി ഇന്നലെ രാത്രി മുതല്‍ തന്നെ അന്‍വർ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങാതായതോടെ രാവിലെ പരസ്യപ്രതികരണവുമായി അൻവർ രംഗതെത്തി. ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം വേണമെന്ന ആവശ്യമാണ് അന്‍വർ ഉയർത്തിയത്. എന്നാൽ മുന്നണി പ്രവേശനം ഉചിതമായ സമയത്ത് നടത്തുമെന്ന് കോൺഗ്രസും വ്യക്തമാക്കി. യോഗത്തിനിടെ തീരുമാനം അന്‍വറിനെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.