വിമത നീക്കം; ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

നഗരസഭ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്ത് നിന്നും ഇല്ലിക്കൽ കുഞ്ഞുമോനെ നേരത്തെ നീക്കിയിരുന്നു.

Update: 2021-08-19 15:00 GMT
Editor : Suhail | By : Web Desk

അമ്പലപ്പുഴയിൽ എം ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നേതൃത്വത്തിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സിയുടെ നടപടി.

ലിജുവിനെതിരെ മണ്ഡലത്തിൽ ഉയർന്ന പോസ്റ്ററുകൾക്ക് പിന്നിൽ ഇല്ലിക്കൽ കുഞ്ഞുമോൻ ആണെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തിൽ ഇത് ശരിവെക്കുന്ന മൊഴികളും കിട്ടിയിരുന്നു. നേരത്തെ നഗരസഭ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്ത് നിന്നും ഇല്ലിക്കൽ കുഞ്ഞുമോനെ നീക്കിയിരുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News