ഖാദി ബോര്‍ഡ് പ്രൊജ്ക്ട് ഓഫീസര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്: വിവാദം

കാസർകോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നും വന്നവർക്കാണ് കോവിഡ് സ്ഥിരികരിച്ചത്.

Update: 2021-07-03 07:46 GMT
By : Web Desk

കോവിഡിനിടെ ഖാദി ബോർഡ് ആസ്ഥാനത്ത് പ്രൊജക്ട് ഓഫിസർമാരുടെ യോഗം ചേർന്നത് വിവാദത്തിൽ. ജൂൺ 29ന് ചേർന്ന യോഗത്തിന് പിന്നാലെ വൈസ് ചെയർമാൻ ഉൾപ്പെടെ ആറ് പേർ കോവിഡ് ബാധിതരായി.

കാസർകോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നും വന്നവർക്കാണ് കോവിഡ് സ്ഥിരികരിച്ചത്. യോഗത്തിൽ പങ്കെടുത്ത അര ഡസനോളം പേർക്ക് രോഗലക്ഷണവുമുണ്ട്. ഇതോടെയാണ് വിവിധ ജില്ലകളിൽ ഉള്ളവരെ വിളിച്ച് യോഗം ചേർന്നത് വിവാദത്തിലായത്.

വഞ്ചിയൂരിലുള്ള കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഓഫീസിലാണ് യോഗം ചേര്‍ന്നത്. സെക്രട്ടറിയാണ് യോഗം വിളിച്ചത്. 22 നാണ് ഇതു സംബന്ധിച്ച് അറിയിപ്പ് എല്ലാ ഡയറക്ടര്‍മാര്‍ക്കും അയച്ചിരിക്കുന്നത്. 

Tags:    

By - Web Desk

contributor

Similar News