ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ നാലുപേർ; അമ്മ മരിച്ചു, അച്ഛനും മക്കൾക്കുമായി തിരച്ചിൽ

ചെറുതുരുത്തി സ്വദേശി കബീറും കുടുംബവുമാണ് ഒഴുക്കിൽപെട്ടത്

Update: 2025-01-16 14:32 GMT
Editor : banuisahak | By : Web Desk

തൃശൂർ: തൃശൂർ ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയിൽ കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ട് അപകടം. ചെറുതുരുത്തി സ്വദേശി കബീറും കുടുംബവുമാണ് ഒഴുക്കിൽപെട്ടത്. ഭാര്യ ഷാഹിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കബീറിനും മക്കൾ സെറ, ഹയാൻ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. 

സഹോദരിക്കും കുടുംബത്തിനുമൊപ്പം ഭാരതപ്പുഴ കാണാൻ എത്തിയതായിരുന്നു കബീർ. വൈകുന്നേരം സമയം ചെലവഴിക്കാൻ ഇവർ ഇടക്കിവിടെ എത്താറുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടികൾ പുഴയിലേക്ക് ഇറങ്ങിയപ്പോൾ പിന്നാലെ പോയതായിരുന്നു കബീറും ഷാഹിനയും. ഇതിനിടെ നാലുപേരും ഒഴുക്കിൽപ്പെട്ടു. 

Advertising
Advertising

തിരച്ചിലിനിടെ റെഹാനയെ പുറത്തെടുക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൈങ്കുളം ഭാഗത്ത് ധാരാളം മണൽത്തിട്ടകൾ പലയിടത്തായി കാണാം. സ്ഥിരം അപകടമേഖലയായ ഈ സ്ഥലത്തെക്കുറിച്ച് അറിവില്ലാതെ ഇറങ്ങിയതാണ് കുടുംബത്തെ അപകടത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.

പുഴയിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ കുടുംബം മുങ്ങിത്താണുപോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. നിരവധി മണല്‍ക്കുഴികള്‍ നിറഞ്ഞ ഈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനവും വെല്ലുവിളി നിറഞ്ഞതാണ്. കബീറിനെയും മക്കളെയും തേടി പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News