ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി
കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി ഇപ്പോൾ വിയ്യൂർ ജയിലിലാണ്.
Update: 2023-03-20 09:59 GMT
Akash Tillankeri
കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. തലശേരി മൂന്നാം അഡീഷനൽ ജില്ലാ കോടതിയാണ് ഹരജി തള്ളിയത്. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നത്. ആകാശ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി ഇപ്പോൾ വിയ്യൂർ ജയിലിലാണ്.