കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വേഗത്തില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

ഇതുവരെ സംസ്ഥാനത്ത് 40 ശതമാനം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു

Update: 2021-06-18 12:50 GMT

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ സംസ്ഥാനത്ത് 40 ശതമാനം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. കിട്ടുന്ന മുറക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. കുട്ടികള്‍ക്കുള്ള കോവിഡ് ചികിത്സക്കായി പീഡിയാട്രിക് കെയര്‍ സെന്ററുകള്‍ വിപൂലീകരിക്കും.

വാക്‌സിന്‍ കേന്ദ്രങ്ങള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളാക്കരുത്. തിരക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വാക്‌സിന്‍ കിട്ടില്ല എന്ന ഭയം വേണ്ട. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News