സിപിഎം - ആർഎസ്എസ് ഇപ്പോഴും യോജിക്കാവുന്ന അവസ്ഥ; ആര്യാടൻ ഷൗക്കത്ത്

ജനതാപാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചതെന്നും വർഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടി ആയിരുന്നില്ല ജനതാപാർട്ടിയെന്നും എം.സ്വരാജ് പ്രതികരിച്ചു.

Update: 2025-06-18 04:55 GMT

നിലമ്പൂർ: സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥയാണെന്ന് ആര്യാടൻ ഷൗക്കത്ത്. ഇടതുപക്ഷം ജനസംഘവുമായി സഖ്യം ചേർന്നിട്ടുണ്ടെന്ന് സിപിഎമ്മിന്റെ ചരിത്ര രേഖയിലുണ്ട്. ടി. ശിവദാസമേനോനായി പാലക്കാട് പ്രചാരണത്തിനായി എത്തിയത് എൽ. കെ അദ്വാനിയാണെന്നും ആർഎസ്എസ് അടങ്ങുന്ന ജനസംഘവുമായി സഖ്യമുണ്ടായിട്ടുള്ള കാര്യം പരസ്യമായി സമ്മതിച്ചിട്ടുള്ളതാണെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. എം.വി ഗോവിന്ദന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂർ മണ്ഡലത്തിൽ വലിയ ആത്മവിശ്വാസമുള്ളതായി ആര്യാടൻ പ്രതികരിച്ചു. ഇടതുപക്ഷത്തിനെതിരായ ശക്തമായ എതിർപ്പ് മണ്ഡലത്തിലുണ്ടെന്നും മികച്ച ഭൂരിപക്ഷത്തിൽ ജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

അതേസമയം, ജനതാപാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചതെന്നും വർഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടി ആയിരുന്നില്ല ജനതാപാർട്ടിയെന്നും എം.സ്വരാജ് പ്രതികരിച്ചു. ആർഎസ്എസ് പിടിമുറുക്കിയ ജനതാപാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസാണെന്നും ഒ. രാജഗോപാൽ കാസർകോട് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ചെന്നും സ്വരാജ് ആരോപിച്ചു. വർഗീയവാദിയുടെ വോട്ടിനുവേണ്ടി അഴകുഴമ്പൻ നിലപാട് സ്വീകരിക്കുന്നവരല്ല ഇടതുപക്ഷമെന്നും സ്വരാജ് വ്യക്തമാക്കി.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News