പൊന്നാനിയിൽ എം. സ്വരാജിനെ മത്സരിപ്പിക്കാൻ സിപിഎം ധാരണ

സീറ്റ് നിലനിർത്താൻ ശക്തനായ സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന വിലയിരുത്തലാണ് സ്വരാജിലേക്കെത്തിയത്

Update: 2026-02-17 07:25 GMT

മലപ്പുറം: പൊന്നാനിയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജിനെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ. പാർട്ടിയിലെയും മുന്നണിയിലെയും അനൈക്യം മറികടക്കാൻ സ്വരാജിന്‍റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ. സ്വരാജിന്‍റെ മതനിരപേക്ഷ നിലപാടുകൾ ന്യൂനപക്ഷ വോട്ടുകളെ ആകർഷിക്കുമെന്നും സിപിഎം വിലയിരുത്തുന്നു.

പാർട്ടിക്ക് ശക്തമായ സംവിധാനമുള്ള പൊന്നാനിയിൽ ഇടതു വോട്ടുകൾ മാത്രം നേടിയാലും വിജയിക്കാനാകുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. എങ്കിലും നിലവിൽ മുന്നണിയിലും പാർട്ടിയിലുമുള്ള അനൈക്യം വിജയ സാധ്യതക്ക് മങ്ങലേൽപ്പിക്കുമെന്ന ആശങ്കയുമുണ്ട്.

Advertising
Advertising

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതും പാർട്ടിയിലെയും മുന്നണിയിലെയും അനൈക്യമാണ്. ഈ സാഹചര്യത്തിലാണ് സ്വരാജിനെ പോലെ പൊതു സ്വീകാര്യനെ നിർത്തി സീറ്റ് നിലനിർത്താനുള്ള തീരുമാനത്തിൽ സിപിഎം എത്തിയത്. പാർട്ടി സമീപ കാലത്തെടുത്ത നിലപാടുകൾ മുസ്‍ലിം ന്യൂനപക്ഷങ്ങളെ മുന്നണിയിൽ നിന്ന് അകറ്റിയിട്ടുണ്ടെങ്കിലും  സ്വരാജിൻ്റെ മതനിരപേക്ഷ നിലപാടുകൾ ന്യൂനപക്ഷ വോട്ടുകൾ നേടാൻ ഉപകരിക്കുമെന്നും സിപിഎം കരുതുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News