ആവിക്കലെ സമരക്കാർ തീവ്രവാദികളെന്ന് ആവർത്തിച്ച് സി.പി.എം ജില്ലാസെക്രട്ടറി; പ്രതിഷേധ കനക്കുന്നു

സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെ സമര സമിതി പ്രതിഷേധ സംഗമം സംഘടിപ്പിക്കും

Update: 2022-09-19 01:39 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ആവിക്കൽതോട് മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് ആവർത്തിച്ച് വിളിക്കുന്ന സി.പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ പ്രതിഷേധം. ആവിക്കലെ സമരക്കാർ തീവ്രവാദികളല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി തിരുത്തിപ്പറഞ്ഞതിന് ശേഷമാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി തീവ്രവാദ ആരോപണം ആവർത്തിക്കുന്നത്. ഇതിനെതിരെ സമര സമിതി പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

ആവിക്കലെ സമരക്കാർ തീവ്രാവാദികളാണെന്നും വിഴിഞ്ഞത്തെ സമരത്തിൽ തീവ്രവാദികളില്ലെന്നുമുള്ള പ്രസ്താവന വിവാദമായതിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.പി ഗോവിന്ദൻ മാസ്റ്റർ തിരുത്തിയിരുന്നു.

Advertising
Advertising

എന്നാൽ ഇന്നലെ കമ്മീഷണറെയും പൊലീസിനെയും വിമർശിച്ച സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വീണ്ടും തീവ്രവാദ പരാമർശം ആവർത്തിച്ചു. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെ ആവിക്കലിൽ പ്രതിഷേധം പുകയുകയാണ്.

Full View

ഇന്ന് വൈകിട്ട് കിഡ്‌സ്ൻ കോർണറിൽ രാഷ്ട്രീയ സാമൂഹിക നേതാക്കളുടെ പങ്കാളിത്തത്തോടെ പ്രതിഷേധം സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News