'അൻവർ യുഡിഎഫിനൊപ്പമുള്ളത് ഗുണം ചെയ്യും, സിപിഎം പണച്ചാക്കുകളെ സ്ഥാനാർഥിയാക്കുന്നു'; പിഎംഎ സലാം
'കൂറുമാറുന്നവരെയും കാലു മാറുന്നവരെയും സ്ഥാനാർഥിയാക്കുന്നത് ഇടതുപക്ഷത്തിന്റെ രീതി'
Update: 2025-04-24 04:12 GMT
മലപ്പുറം: കൂറുമാറുന്നവരെയും കാലു മാറുന്നവരെയും പിടിച്ചു സ്ഥാനാർഥിയാക്കുന്നതാണ് ഇടതുപക്ഷത്തിന്റെ രീതിയെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നിലമ്പൂരിൽ യുഡിഎഫിനെ ആശയപരമായും രാഷ്ട്രീയപരമായും നേരിടാൻ എൽഡിഎഫിന് കഴിയില്ല.അതുകൊണ്ടാണ് അവർ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ നിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നതെന്നും സലാം മീഡിയവണിനോട് പറഞ്ഞു.
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ പണച്ചാക്കുകളെ സിപിഎം സ്ഥാനാർഥികളാക്കുകയാണ്. സിപിഎം സ്ഥാനാർഥിക്കായി പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണന്നും അൻവർ യുഡിഎഫിനൊപ്പം നിൽക്കുന്നത് ഗുണം ചെയ്യണമെന്നും പി.എം.എ സലാം പറഞ്ഞു.