മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

രാജാക്കാട് സ്വദേശി ആണ്ടവര്‍ ആണ് മരിച്ചത്

Update: 2025-08-30 06:57 GMT

ഇടുക്കി: രാജാക്കാട് മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവര്‍ ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ മണികണ്ഠന്‍ റിമാന്‍ഡില്‍ ആണ്.

കഴിഞ്ഞ 24നാണ് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ മണികണ്ഠന്‍ ആണ്ടവരെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കണ്ടവര്‍ മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 

ഫ്‌ളാസ്‌ക്കും ടേബിള്‍ ഫാന്‍ അടക്കമുള്ള സാധനങ്ങള്‍ എടുത്ത് ആണ്ടവരുടെ തലക്കും മുഖത്തുമൊക്കെയാണ് മര്‍ദിച്ചത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു മര്‍ദനം. മരണം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വകുപ്പുകള്‍ മകനെതിരെ ചുമത്തും.

രാജാക്കാട് ഏരീയ കമ്മിറ്റി അംഗവും പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ആണ്ടവര്‍.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News