തോട്ടപ്പള്ളിയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ കാണാനില്ലെന്ന് പരാതി; പിന്നില്‍ വിഭാഗീയതയെന്ന് ബന്ധുക്കള്‍

പൂന്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് സജീവനെ കാണാതാകുന്നത്.

Update: 2021-09-30 07:39 GMT
Advertising

ആലപ്പുഴ തോട്ടപ്പള്ളിയിൽ സി.പി.എം നേതാവിനെ കാണാനില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളികൂടിയായ സജീവനെ ഇന്നലെ മുതലാണ് കാണാതായത്. സജീവനെ കാണാനില്ലെന്ന് അമ്പലപ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ച മുതലാണ് സജീവനെ കാണാതായത്. 

തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സജീവനെ നേരത്തെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ സജീവന്‍ പൂന്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. പൂന്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് സജീവനെ കാണാതാകുന്നത്. സിപിഎമ്മില്‍ വിഭാഗീയത നിലനില്‍ക്കുന്ന സ്ഥലം കൂടിയായ പൂന്തോപ്പില്‍ ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കേ സജീവനെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സമ്മേളനം നടക്കാനിരിക്കേ സജീവന്‍റെ തിരോധാനം ഔദ്യോഗിക പക്ഷത്തിന് ഗുണം ചെയ്യുമെന്നും അവര്‍ തന്നെയാകും സജീവനെ മാറ്റിയതെന്നും ബന്ധുക്കള്‍ പറയുന്നു. 

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സംരങ്ങള്‍ക്ക് മുന്നില്‍ നേതൃത്വം കൊടുത്തയാള്‍ കൂടിയാണ് സജീവന്‍. കരിമണല്‍ ഖനനവിരുദ്ധ ഏകോപനസമിതിയും സജീവന്‍റെ തിരോധാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News