Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തൃശൂര്‍: സാമ്പത്തിക ആരോപണങ്ങളില്‍ വിശദീകരണം നല്‍കി സിപിഎം നേതാവ് എം.കെ കണ്ണന്‍. അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാനിപുലേറ്റ് ചെയ്തതാണെന്നാണ് ശരത് പറയുന്നതെന്നും എം.കെ കണ്ണന്‍ പറഞ്ഞു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇത്തരം പരാതികള്‍ താന്‍ നടത്തിയിട്ടില്ലെന്നാണ് ശരത് പറഞ്ഞത്. അഞ്ച് കൊല്ലം മുമ്പ് രാത്രി സംഭാഷണങ്ങള്‍ നടത്താറുണ്ടെന്നും എം.കെ കണ്ണന്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങളൊന്നും സീരിയസായി കാണുന്നില്ല. എനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. അതിലൊന്നും പേടിച്ച് പോയിട്ടില്ല.
അതേസമയം, സിപിഎം നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണം നടത്തിയത് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയാണ്. 'കപ്പലണ്ടി വിറ്റ് നടന്ന കെ. കണ്ണന്‍ കോടിപതിയാണ്. എ.സി മൊയ്തീന്റെ ഡീലിംഗ്‌സ് ടോപ്പ് ക്ലാസിലുള്ളവരുമായാണെന്നുമുള്ള' ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിന്റെ സ്വകാര്യ സംഭാഷണമാണ് പുറത്ത് വന്നത്.
മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍,മുതിര്‍ന്ന സിപിഎം നേതാവ് എം.കെ കണ്ണന്‍,തൃശൂരിലെ സിപിഎമ്മിലെ പ്രധാന നേതാവായ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ വിമര്‍ശനം.