'പോട്ടെ പോട്ടേന്ന് വെച്ചിട്ടാ..': ഹെൽമെറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്ത എസ്‌.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്

എന്ത് ട്രാഫിക് നിയമലംഘനമാണ് താൻ നടത്തിയതെന്നായിരുന്നു അഷ്‌കറിന്റെ ചോദ്യം

Update: 2023-01-15 07:04 GMT

ആലപ്പുഴ: കായംകുളത്ത് ഹെൽമറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്ത എസ്‌ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്‌കറാണ് ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അഷ്‌കർ എത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രി എത്തുന്നത് കൊണ്ടു തന്നെ പൊലീസ് ട്രാഫിക് നിയന്ത്രണങ്ങളുമേർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി അഷ്‌കറിന്റെ വണ്ടി തടഞ്ഞതോടെ അഷ്‌കർ വണ്ടിയിൽ നിന്നിറങ്ങുകയും എസ്‌ഐയോട് തർക്കിക്കാൻ ആരംഭിക്കുകയും ചെയ്തു.

Full View

എന്ത് ട്രാഫിക് നിയമലംഘനമാണ് താൻ നടത്തിയതെന്നായിരുന്നു അഷ്‌കറിന്റെ ചോദ്യം. മറ്റുള്ളവരും ഹെൽമറ്റ് വയ്ക്കാതെ പോകുന്നുണ്ടെന്നും പാർട്ടിക്കാരെ മാത്രം പിടിക്കുകയാണെന്നും കുറ്റപ്പെടുത്തിയ അഷ്‌കർ ഇതിന് അനുഭവിക്കേണ്ടി വരുമെന്ന് എസ്‌ഐഎ ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് പൊലീസുകാർ ഇടപെട്ടാണ് അഷ്‌കറിനെയും പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News