'കർണാടകയിൽ സിപിഎം മത്സരിക്കാത്ത സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ മടിക്കില്ല'; എം.എ ബേബി

കേരളത്തിൽ പാർട്ടിയുടെ ഒന്നാമത്തെ പ്രഖ്യാപിത ശത്രു ബിജെപിയാണെന്നും എം.എ ബേബി

Update: 2023-04-10 16:18 GMT

ബെംഗളൂരു: കർണാടകയിൽ സിപിഎം മത്സരിക്കാത്ത സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേരളത്തിൽ പാർട്ടിയുടെ ഒന്നാമത്തെ പ്രഖ്യാപിത ശത്രു ബിജെപിയാണെന്നും എം.എ ബേബി ബെംഗളൂരുവിൽ മീഡിയവണിനോട് പറഞ്ഞു.

Full View

"കർണാടകയിൽ ബിജെപിയോ തോൽപ്പിക്കുന്നതിനാണ് സിപിഎം പ്രാധാന്യം കൊടുക്കുന്നത്. സിപിഎം മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിയെ തോൽപ്പിക്കുന്നതിന് കോൺഗ്രസിനെ പിന്തുണയ്ക്കാൻ മടിക്കില്ല. സമൂഹത്തെ നശിപ്പിക്കുന്ന വർഗീയതയ്‌ക്കെതിരെ എവിടെ കോൺഗ്രസ് പ്രവർത്തിക്കുന്നുവോ അവിടെ ബിജെപിക്കെതിരെ കോൺഗ്രസിന് സിപിഎമ്മിന്റെ പിന്തുണയുണ്ടാകും. കേരളത്തിലും ബിജെപിയാണ് സിപിഎമ്മിന്റെ അപ്രഖ്യാപിത ശത്രു". എം.എ ബേബി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News