ജമാഅത്തെ ഇസ്‌ലാമിയെ മുൻനിർത്തി സിപിഎം നടത്തുന്ന പ്രചാരണം അപകടകരം: പി. മുജീബുറഹ്മാൻ

‘സിപിഎമ്മിനും ജമാഅത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്’

Update: 2025-01-25 02:05 GMT

കോഴിക്കോട്: അപകടകരമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സിപിഎമ്മിന്റെ ജമാഅത്തെ ഇസ്‌ലാമി വിമർശനമെന്ന് കേരള അമീർ പി. മുജീബുറഹ്മാൻ. ജമാഅത്തെ ഇസ്‍ലാമിയുടെ മുഖ്യ പ്രതിയോഗി സിപിഎം അല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി. മുജീബുറഹ്മാൻ.

അതാത് കാലഘത്തിലെ രാഷ്ട്രീയ സാഹചര്യം അടിസ്ഥാനമാക്കിയാണ് ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുള്ളത്. സിപിഎമ്മിനും ജമാഅത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ജമാഅത്തെ ഇസ്‌ലാമിയെ മുൻനിർത്തി സിപിഎം നടത്തുന്ന പ്രചാരണം അപകടകരമാണ്. അധികാര രാഷ്ട്രീയത്തിനായാണ് സിപിഎം ഈ നയം സ്വീകരിക്കുന്നതെന്നും പി. മുജീബുറഹ്മാൻ പറഞ്ഞു.

Advertising
Advertising

പൊതുസമ്മേളനത്തിൽ മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, നഹാസ് മാള തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് പറയാനുള്ളത് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News