നടിയെ ആക്രമിച്ച കേസ്; അന്വേഷണപുരോഗതി ക്രൈം ബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും

സായ് ശങ്കറിന്റെ മൊഴി അന്വേഷണസംഘം നാളെ രേഖപ്പെടുത്തും

Update: 2022-04-17 01:16 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണപുരോഗതി ക്രൈം ബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. തുടരന്വേഷണത്തിന് കോടതി നൽകിയ സമയ പരിധി അവസാനിച്ചെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല.

തുടരന്വേഷണത്തിന് മൂന്ന്മാസം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ Crpc 173(8) പ്രകാരം ക്രൈം ബ്രാഞ്ചിനു അന്വേഷണം തുടരാം. കേസിന്റെ അന്വേഷണ പുരോഗതിയും സാവകാശം തേടിയുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നും ക്രൈം ബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും.

കേസിൽ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ മൊഴിയും നാളെ രേഖപ്പെടുത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ആവശ്യപ്പെട്ടു സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. ദിലീപിന്റെ ഫോണിൽ നിന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കർ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വധഗൂഡാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News