പി. അബ്ദുൽ ഹമീദ് പാർട്ടി പദവികൾ രാജിവെക്കണമെന്ന് മലപ്പുറം ജില്ലാ ലീഗ്-യൂത്ത് ലീഗ് സംയുക്ത യോഗത്തിൽ ആവശ്യം

കേരളാ ബാങ്ക് ഡയറക്ടറാക്കിയതിനെതിരെ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയതായി യോഗത്തിൽ അറിയിച്ചു.

Update: 2023-11-21 16:55 GMT

മലപ്പുറം: പി. അബ്ദുൽ ഹമീദ് എം.എൽ.എ പാർട്ടി പദവികൾ ഒഴിയണമെന്ന് മലപ്പുറം ജില്ലാ ലീഗ്-യൂത്ത് ലീഗ് സംയുക്ത യോഗത്തിൽ ആവശ്യം. കേരളാ ബാങ്ക് ഡയറക്ടറാക്കിയതിനെതിരെ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയതായി യോഗത്തിൽ അറിയിച്ചു. നിരവധി പദവികൾ വഹിക്കുന്ന ഹമീദ് മാസ്റ്റർ പാർട്ടി പദവികൾ ഒഴിയാൻ തയ്യാറാവണമെന്നായിരുന്നു പ്രതിനിധികൾ ആവശ്യപ്പെട്ടത്.

യോഗത്തിൽ ഹമീദ് മാസ്റ്റർ വികാരപരമായാണ് സംസാരിച്ചത്. പാർട്ടിക്കായി കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത തനിക്കെതിരെ വ്യക്തിപരമായ വേട്ടയാടൽ നടക്കുന്നതായി ഹമീദ് മാസ്റ്റർ യോഗത്തിൽ പറഞ്ഞു. സാദിഖലി തങ്ങളുടെ അനുമതിയോടെയാണ് പി. അബ്ദുൽ ഹമീദ് കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന തലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതിൽ പ്രശ്‌നങ്ങളില്ലെന്നും കൂടുതൽ ചർച്ചകൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News