'പി.കെ ശശി വിഭാഗീയത വളർത്താൻ ശ്രമിക്കുന്നു': സി.പി.എം യോഗത്തില്‍ വിമര്‍ശനം

പാലക്കാട് ജില്ലയിൽ അണികൾക്കിടയിൽ വിഭാഗീയത വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് പി.കെ ശശിയാണെന്ന് അന്വേഷണ കമ്മീഷൻ അംഗങ്ങൾ തന്നെ പറഞ്ഞു

Update: 2022-11-25 02:25 GMT

പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കെ.റ്റി.ഡി.സി ചെയർമാൻ പി.കെ ശശിക്കെതിരെ വിമർശനം. വിഭാഗീയത വളർത്താൻ പി.കെ ശശി ശ്രമിക്കുന്നതായി യോഗത്തിൽ പങ്കെടുത്ത സംസ്ഥാന നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലാ നേതൃത്വത്തെ മോശമാക്കാൻ ശ്രമം നടത്തിയതായും വിമർശനം ഉയർന്നു.

പാലക്കാട് ജില്ലയിലെ പ്രാദേശിക വിഭാഗീയത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന കമ്മറ്റി ചുമതലപ്പെടുത്തിയ കമ്മീഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, കെ.കെ ജയചന്ദ്രൻ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് ജില്ലയിലെ പാർട്ടി അണികൾക്കിടയിൽ വിഭാഗീയത വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് പി.കെ ശശിയാണെന്ന് അന്വേഷണ കമ്മീഷൻ അംഗങ്ങൾ തന്നെ യോഗത്തിൽ പറഞ്ഞു. ജില്ലാ നേതൃത്വത്തെ മോശമാക്കാനാണ് ശശി ശ്രമിച്ചത്. തനിക്കൊപ്പം ആളെ നിർത്താൻ ശശി പലതും ചെയ്യുന്നതായും വിമർശനം ഉയർന്നു.

Advertising
Advertising

മണ്ണാർക്കാട്, മുണ്ടൂർ മേഖലകളിൽ നിന്നുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളും വിമർശനം ഉന്നയിച്ചു. കെ.റ്റി.ഡി.സി ചെയർമാൻ എന്ന നിലയിൽ പി.കെ ശശി മികച്ച പ്രവർത്തനം നടത്തുന്നില്ല. കെ.റ്റി.ഡി.സിയുടെ സംവിധാനങ്ങൾ വിഭാഗീയതക്കായി ഉപയോഗിക്കുന്നതായും വിമർശനം ഉയർന്നു. സഹകരണ ബാങ്കുകളിലെ സാമ്പത്തിക തിരിമറിയും അനധികൃത നിയമനവും നടന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് വിഭാഗീയതക്കും പി.കെ ശശി നേതൃത്വം നൽകുന്നുണ്ടെന്ന വിമർശനം ഉയർന്ന് വന്നിരിക്കുന്നത്.

summary- criticism against KTDC chairman P K Sasi at CPIM Palakkad secretariat meeting

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News