ബിജെപി കള്ളപ്പണക്കേസ്; കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനങ്ങളുയര്‍ത്തി കൃഷ്ണദാസ് പക്ഷം
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു
Update: 2021-06-06 15:13 GMT
ബിജെപി കള്ളപ്പണ കേസിനെ ചൊല്ലി കോർ കമ്മറ്റി യോഗത്തിൽ വിമർശനം. പാർട്ടി പ്രതിരോധത്തിലാണെന്ന് കൃഷ്ണദാസ് പക്ഷം വിമർശിച്ചു. സാധാരണ പ്രവർത്തകരടക്കം കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.
സാധാരണ പ്രവര്‍ത്തകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമായിരുന്നു. കൃഷ്ണദാസ് പക്ഷം വിമര്‍ശിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. യോഗം ഹോട്ടലില്‍ ചേരാന്‍ പോലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേര്‍ന്നത്.