ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്രനേതൃത്വത്തിന് വിമർശനം

പൊലീസിനെ വിമർശിച്ച് മലപ്പുറത്ത് നിന്നുള്ള പ്രതിനിധികൾ

Update: 2022-04-29 02:33 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: സംസ്ഥാന സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ കേന്ദ്രനേതൃത്വത്തിന് വിമർശനം. മുതിർന്ന സി.പി.എം നേതാക്കൾക്കുളള ഊർജ്ജം പോലും കേന്ദ്ര നേതൃത്വത്തിനില്ലെന്നായിരുന്നു പ്രധാന വിമർശനം. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും തുടർന്ന് അവതരിപ്പിച്ച റിപ്പോർട്ടിലുമാണ് വിമർശനമുയര്‍ന്നത്. ജഹാംഗീർപുരിയിൽ സി.പി.എം നേതാവ്  വൃന്ദ കാരാട്ട് നടത്തിയ ഇടപെടലിന്റെ പകുതി പോലും ഡി.വൈ.എഫ്.ഐ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും വിമർശനമുണ്ടായി. സമരങ്ങൾ ചെയ്യുന്നതിലും ഡി.വൈ.എഫ്.ഐ പിന്നാക്കം പോകുന്നുവെന്നും കേന്ദ്രനേതാക്കൾ അതിന് നേതൃത്വം നൽകുന്നില്ലെന്നും വിമർശനമുയർന്നു.

ഇതിന് പുറമെ മന്ത്രി സഭയിലെ രണ്ടുമന്ത്രിമാർ നയിക്കുന്ന വകുപ്പുകൾക്കെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ഗതാഗതം, വൈദ്യുതി വകുപ്പുകളിൽ മാനേജ്‌മെന്റിനെ നിലക്ക് നിർത്താനാൻ സാധിക്കുന്നില്ല എന്നായിരുന്നു പ്രധാന വിമര്‍ശനം.   പൊലീസിന്റെ പ്രവർത്തനങ്ങൾ സർക്കാറിറിന്റെ പ്രതിച്ഛായയെ  ബാധിച്ചു. പലപ്പോഴും പൊലീസ് ചെയ്യുന്ന കാര്യങ്ങൾക്ക് മറുപടി നൽകേണ്ടി വരികയാണെന്നും മലപ്പുറത്ത് നിന്നെത്തിയ പ്രതിനിധികൾ വിമർശിച്ചു. പത്തനംതിട്ടയിലാണ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News