ഓപ്പറേഷൻ നുംഖൂറിൽ നടൻ ദുൽഖർ സൽമാനെതിരെ കൂടുതൽ അന്വേഷണത്തിന് കസ്റ്റംസ്

ദുൽഖർ സൽമാന്‍ ഇറക്കുമതി തിരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ താരം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തൽ

Update: 2025-09-24 05:47 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: ഓപ്പറേഷൻ നുംഖൂറിൽ നടൻ ദുൽഖർ സൽമാനെതിരെ കൂടുതൽ അന്വേഷണത്തിന്  കസ്റ്റംസ്. ഇറക്കുമതി തിരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ താരം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തൽ.ദുല്‍ഖറിന്‍റെ  രണ്ട് വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തത്. രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ താരത്തിന് നോട്ടീസ് നൽകും.

അതിനിടെ,ഓപ്പറേഷൻ നുംഖൂറിനെക്കുറിച്ച് വിശദീകരിക്കുന്നതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിലക്ക്. ഇന്നലെ കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ വാർത്താസമ്മേളനം പരിധി വിട്ടതോടെ ഇടപെട്ടത് ഉന്നത ഉദ്യോഗസ്ഥനെന്നാണ് വിവരം.അടിസ്ഥാനരഹിതമായവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതോടെയാണ് വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഫോണ്‍വിളിയെത്തിയതിന് പിന്നാലെ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുന്നതായി കസ്റ്റംസ് കമ്മീഷണര്‍ അറിയിക്കുകയും ചെയ്തു.

Advertising
Advertising

അതേസമയം, 'ഓപ്പറേഷൻ നുംഖൂർ' എന്ന പേരിൽ നടത്തുന്ന പരിശോധന തുടരാൻ കസ്റ്റംസ്. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ മറ്റ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാനാണ് നീക്കം. ഭൂട്ടാനിൽ നിന്നടക്കം അനധികൃതമായി വാഹനങ്ങൾ കടത്തുന്നതിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ.

ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വണ്ടികള്‍ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നവരെ കണ്ടെത്താനായിരുന്നു കസ്റ്റംസ് ചൊവ്വാഴ്ച രാജ്യവ്യാപക റെയ്ഡ് നടത്തിയത്.  നടന്‍മാരായ ദുല്‍ഖർ സല്‍മാന്‍ , പൃഥ്വിരാജ് , അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയികുന്നു ദുൽഖറിന്റെ 2 വാഹനങ്ങളും, അമിതിന്റെ എട്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിരുന്നു. ദുല്‍ഖറിന്റെ കൊച്ചി ഇളംകുളത്തെയും മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടത്തി. ദുൽഖർ സൽമാന്റെ രണ്ടു വാഹനങ്ങളില്‍ ഒന്നിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കസ്റ്റം ഓഫീസിലേക്ക് എത്തിച്ചിട്ടില്ല. പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റില്‍ പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നും രണ്ട് വാഹനങ്ങളും, വർക്ക്ഷോപ്പിൽ നിന്ന് ആറു വാഹനങ്ങൾ ആണ് പിടിച്ചെടുത്തത്. ഇതിൽ രണ്ടെണ്ണം കസ്റ്റംസ് ഓഫീസിലെത്തിച്ചു. അഞ്ചുവർഷമായി താൻ ഉപയോഗിക്കുന്ന വാഹനമാണെന്നും വീട്ടിൽ നിന്നും പിടിച്ചെടുത്ത വാഹനമാണെന്നും അമിത് പറഞ്ഞു.

ഇന്ത്യൻ ആർമിയുടെയും, ഇന്ത്യൻ എംബസിയുടെയും പേരിൽ വ്യാജരേഖ ചമച്ച് പരിവാഹൻ സൈറ്റിലും കൃത്രിമം കാട്ടിയായിരുന്നു വാഹനക്കടത്ത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News