ബിപോർ ജോയി ഇന്ന് തീവ്ര ചുഴലിക്കാറ്റാകും; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്

Update: 2023-06-07 01:34 GMT
Advertising

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ബിപോർ ജോയി ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റായി മാറും. മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഇത് വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ വെച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം .

കേരളത്തെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും പത്താം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും. അതേ സമയം സംസ്ഥാനത്ത് കാലവർഷം എത്തുന്നത് വൈകുകയാണ്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News