ചോദ്യം ചെയ്തത് ഡി.മണിയെ തന്നെ; സ്ഥിരീകരിച്ച് എസ്‌ഐടി, തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകാൻ നിർദേശം

എം.എസ് മണി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ

Update: 2025-12-26 11:13 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്ത ചെന്നൈ വ്യവസായി ഡി.മണി തന്നെയാണെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി. പ്രവാസി വ്യവസായിയെ ദൃശ്യങ്ങൾ കാണിച്ചാണ് സ്ഥിരീകരിച്ചത്. എം.എസ് മണി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് വ്യവസായിക്ക് എസ്‌ഐടി നോട്ടീസ് നൽകിയിട്ടുണ്ട്. ജനുവരി നാലിനോ അഞ്ചിനോ ഹാജരാകണമെന്നാണ് നിർദേശം. എന്നാൽ താൻ ഡി.മണിയല്ലെന്നും ഉണ്ണിക്കൃഷണൻ പോറ്റിയെ അറിയില്ലെന്നുമാണ് എം.എസ് മണി പറയുന്നത്.

അതേസമയം, ശബരിമല വിഗ്രഹക്കടത്ത് പരാതിയിലെ ആരോപണങ്ങൾ നിഷേധിച്ച് ഡി.മണിയും ഉണ്ണികൃഷ്ണൻ പോറ്റിയും. തനിക്ക് സ്വർണവ്യാപാരം മാത്രമാണ് ഉള്ളതെന്ന് മണി മൊഴി നൽകി. പോറ്റിയെ കുറിച്ച് അറിയില്ല. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് കേട്ടുകേൾവി മാത്രമെന്നും മണി അന്വേഷണസംഘത്തെ അറിയിച്ചു. മണിയെ അറിയില്ലെന്ന് പോറ്റിയും മൊഴി നൽകിയിരുന്നു. ഇന്നലെ ജയിലിലെത്തിയാണ് പോറ്റിയുടെ മൊഴിയെടുത്തത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News