മുട്ടക്കറിയിൽ ചത്ത പുഴു: വാഗമണ്ണിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറ് വിദ്യാർഥികൾ ആശുപത്രിയിൽ

വാഗമണ്ണിലെ വാഗലാൻഡ് എന്ന ഹോട്ടലിൽ വിളമ്പിയ കറിയിലാണ് പുഴുവിനെ കണ്ടത്

Update: 2023-02-17 09:48 GMT

ഇടുക്കി: ഇടുക്കി വാഗമണ്ണിൽ ഹോട്ടൽ ഭക്ഷണത്തിൽ ചത്ത പുഴുവിനെ കണ്ടെത്തി. വാഗമണ്ണിലെ വാഗലാൻഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്. ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഗ്ലോബൽ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കറിയിൽ പുഴുവിനെ കണ്ട കാര്യം ഹോട്ടൽ അധികൃതരെ ബോധിപ്പിച്ചെങ്കിലും മോശം പെരുമാറ്റമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്ന അധ്യാപകൻ പറയുന്നു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും ഏലപ്പാറ പഞ്ചായത്തും ചേർന്ന് ഹോട്ടൽ അടപ്പിച്ചു.

Advertising
Advertising
Full View

വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഏതാനും നാളുകൾക്ക് മുമ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണമുണ്ടാക്കിയതിനെ തുടർന്ന് ഇതേ ഹോട്ടലിനെതിരെ നടപടിയുണ്ടായതാണ്. അധികൃതർക്ക് പൊലീസ് കടുത്ത താക്കീതും നൽകിയിരുന്നു. 

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News