സിദ്ധാർഥന്റെ മരണം; പ്രതിയുടെ അച്ഛൻ മരിച്ച നിലയിൽ

മകൻ കേസിൽ അകപ്പെട്ടതിൽ മനോവിഷമത്തിലായിരുന്നു മരിച്ച വിജയനെന്ന് പൊലീസ്

Update: 2024-04-12 09:11 GMT
Editor : ശരത് പി | By : Web Desk

കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ മരിച്ച കേസിലെ പ്രതിയുടെ അച്ഛൻ മരിച്ച നിലയിൽ.

പതിനൊന്നാം പ്രതി ആദിത്യന്റെ പിതാവ് പി കെ വിജയനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പൊലീസ് മരണവിവരം  അറിഞ്ഞത്

കോഴിക്കോട് പിള്ള പെരുവണ്ണ ഗവൺമെന്റ് എൽ പി സ്‌കൂൾ അധ്യാപകനായിരുന്നു മരിച്ച വിജയൻ.

മകൻ കേസിൽ അകപ്പെട്ടതിൽ മനോവിഷമത്തിലായിരുന്നു വിജയനെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു. കേസിൽ പ്രതികളുടെ എണ്ണം കൂടിയേക്കുമെന്ന് സൂചന. ഡൽഹി എസ്.ഇ 2 പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertising
Advertising

തിങ്കളാഴ്ചയാണ് സി.ബി.ഐ സംഘം സർവകലാശാലയിൽ തെളിവെടുപ്പ് നടത്തിയത്. സിദ്ധാർഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയും പരിശോധിച്ചു. കേസിൽ നിലവിലെ 20 പ്രതികൾക്കു പുറമെ കൂടുതൽ പ്രതികളുണ്ടായേക്കുമെന്ന സൂചനയാണ് സി.ബി.ഐ നൽകുന്നത്. ഇതുവരെ പുറത്തുവന്നതിനു പുറമെ കൂടുതൽ കാര്യങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News