ജയില്‍ സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കി മുട്ടില്‍ മരംമുറി കേസ് പ്രതി

മാനന്തവാടി ജില്ലാ ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ റോജിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

Update: 2021-10-20 08:20 GMT

മുട്ടിൽ കൊള്ളക്കേസ് പ്രതി റോജി അഗസ്റ്റിൻ , ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി. മാനന്തവാടി ജില്ലാ ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ റോജിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രതികളായ ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ മാനന്തവാടി ജയിലിൽ തന്നെ തുടരും.

കഴിഞ്ഞ ജൂലൈയില്‍ പ്രതികളുടെ അമ്മ മരിച്ച സമയത്തും പ്രതികള്‍ കോടതി മുറിയില്‍ പൊലീസിനോട് കയര്‍ത്തിരുന്നു. അമ്മ ഇത്താമയുടെ സംസ്കാര ചടങ്ങില്‍ പൊലീസ് പാടില്ലെന്നായിരുന്നു ഇവരുടെ നിലപാട്. തുടര്‍ന്ന് പ്രതികള്‍ പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മുട്ടിൽ മരം കൊള്ളക്കേസിലെ പ്രധാന പ്രതികളാണ് സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവര്‍. ഇവരെല്ലാവരും മരക്കച്ചവടക്കാരാണ്. മുട്ടില്‍ മരം മുറി കേസില്‍ 43 കേസുകള്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ സമീറിന്‍റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 36 കേസുകളിലും പ്രധാന പ്രതികള്‍ മുട്ടില്‍ സഹോദരങ്ങളാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News