'നയപരമായ തീരുമാനം എടുക്കുമ്പോൾ അനുമതി വാങ്ങണം'; മുല്ലപ്പെരിയാർ മരം മുറിയിൽ വകുപ്പുതല നടപടി അവസാനിപ്പിച്ചു

2021 ഡിസംബർ ഒമ്പതിന് ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചിരുന്നു

Update: 2022-05-19 13:17 GMT

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപം മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് എതിരായ വകുപ്പുതല നടപടി അവസാനിപ്പിച്ചു. നയപരമായ തീരുമാനം എടുക്കുമ്പോൾ മുൻകൂട്ടി അനുമതി വാങ്ങണമെന്ന ശാസന നൽകിയാണ് നടപടി അവസാനിപ്പിച്ചത്. 2021 ഡിസംബർ ഒമ്പതിന് ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചിരുന്നു. റിവ്യു കമ്മിറ്റി ശിപാർശ പ്രകാരമാണ് സസ്പെൻഷൻ പിൻവലിച്ചിരുന്നത്. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നായിരുന്നു ശിപാർശ. ഇതനുസരിച്ചായിരുന്നു സസ്പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിൽ ഇനി തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദേശമുണ്ടായിരുന്നു. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്.

Advertising
Advertising

മുല്ലപ്പെരിയാറിലെ എല്ലാ തീരുമാനങ്ങളും സർക്കാരിനെ അറിയിക്കണമെന്ന് ബെന്നിച്ചൻ തോമസിന് നിർദേശം നൽകിയിരുന്നു. ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ഇതിനെ തുടർന്നാണ്‌ ബെന്നിച്ചൻ തോമസിനെതിരെ സർക്കാർ നടപടിയെടുത്തത്. വിവാദ മരം മുറി ഉത്തരവ് നേരത്തെ സർക്കാർ പിൻവലിച്ചിരുന്നു.


Full View

Departmental action against Chief Wildlife Warden Bennichan Thomas for allowing Tamil Nadu to cut down trees near the Mullaperiyar Baby Dam has been terminated.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News