ശബരിമല യുവതീപ്രവേശനം: യുഡിഎഫ് കാലത്തെ സത്യവാങ്മൂലം തിരുത്തിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി

നിയമസഭയിലെ ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി

Update: 2025-09-17 08:06 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തിൽ യുഡിഎഫ് കാലത്തെ സത്യവാങ്മൂലം പിണറായി സർക്കാർ തിരുത്തിയിട്ടില്ലെന്ന് ദേവസ്വംമന്ത്രി വി.എൻ വാസവൻ. നിയമസഭയിലെ ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.

സുപ്രിംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹരജികൾ വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും തുടർനടപടി ആരംഭിച്ചിട്ടില്ലാത്തതിനാൽ സർക്കാർ നിലപാട് പരിശോധിച്ചിട്ടില്ലെന്നും വി.എൻ വാസവൻ വ്യക്തമാക്കി. ഈ ഹരജികൾ നിലനിൽക്കുമോ എന്നുള്ളത് മാത്രമാണ് കോടതി നിലവിൽ പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമത്തിന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ശബരിമല യുവതീ പ്രവേശന വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. 

Advertising
Advertising

അതിനിടെ, അയപ്പ സംഗമത്തിന്റെ ബദൽ സംഗമത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.സംഗമങ്ങൾ നടക്കട്ടെ നല്ല കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News