സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; മയ്യനാട് വെള്ളമണൽ സർക്കാർ ഹൈസ്കൂൾ കെട്ടിടം ഉപയോഗ ശൂന്യം

5 കോടി ചെലവഴിച്ച നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്

Update: 2022-04-01 00:56 GMT

കിഫ്ബി സഹായത്തോടെ നിർമ്മിച്ച കൊല്ലം മയ്യനാട് വെള്ളമണൽ സർക്കാർ ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് 2 വർഷമായിട്ടും ഉപയോഗശൂന്യം. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് വ്യക്തമായി. 5 കോടി ചെലവഴിച്ച നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.

2020 നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത സ്കൂൾ കെട്ടിടമാണ് ഇത്. കിഫ്ബിയുടെ സഹായത്തോടെ 5 കോടി ചെലവഴിച്ച് 3 നിലകളിലായായിരുന്നു നിർമ്മാണം. യുകെജി, എൽപി, യുപി ക്ലാസുകൾ, സയൻസ് ലാബുകൾ, ശാസ്ത്ര പോഷിണി ലാബ്, 3 കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം.

Advertising
Advertising

ഫിറ്റ്നസ് ലഭിക്കാനായി മുഖത്തല ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് സ്കൂൾ കെട്ടിടത്തിനാവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് മനസിലായത്. അഗ്നിരക്ഷാ സേന പറയുന്ന ഉയരം, ശുദ്ധജല സംഭരണി, തീ കെടുത്താനുള്ള സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒന്നും കെട്ടിടത്തിനില്ല.

ഫിറ്റ്നസ് ലഭിക്കാതെ വന്നതോടെ കാലപ്പഴക്കം ചെന്ന പഴയ കെട്ടിടത്തിലാണ് നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നത്.  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ എന്തിന് കോടികൾ ചെലവഴിച്ചെന്ന ചോദ്യം രക്ഷിതാക്കളും നാട്ടുകാരും ഉയർത്തുന്നു. കെട്ടിട നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസിന് യൂത്ത് കോൺഗ്രസ് പരാതി നൽകി.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News