Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
നടൻ ദിലീപിന്റെ വിഐപി സന്ദർശനത്തിൽ ശബരിമലയിലെ നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപിന്റെ വിഐപി സന്ദർശനത്തിൽ ഹൈക്കോടതി വിമർശനം നടത്തിയിരുന്നു.
ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് സോപാനത്ത് തുടർന്നത് ഭക്തർക്ക് തടസമുണ്ടാക്കിയെന്നും ശ്രീകോവിലിനു മുന്നിൽ നിന്നാൽ മറ്റുള്ളവരുടെ ദർശനം തടസപ്പെടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് ദേവസ്വം ബോർഡിന് താക്കീതും നൽകിയിരുന്നു.
updating....