ആഴിമലയിലെ കിരണിന്റെ തിരോധാനം: ഒന്നാം പ്രതി അറസ്റ്റിൽ

പെൺസുഹൃത്തിന്റെ സഹോദരി ഭർത്താവ് രാജേഷിനെയാണ് കസ്റ്റഡിയിലെടുത്തത്

Update: 2022-07-27 07:51 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിലെ കിരണിന്റെ തിരോധാനക്കേസിൽ ഒന്നാംപ്രതി അറസ്റ്റിൽ. കിരണിന്റെ പെൺസുഹൃത്തിന്റെ സഹോദരി ഭർത്താവ് രാജേഷിനെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്.

സുഹൃത്തിനെ കാണാനെത്തിയ നരുവാമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി മർദിച്ചിരുന്നു. പിന്നീട് ഓടി രക്ഷപ്പെട്ട കിരണിനെ കാണാതാവുകയായിരുന്നു.

അഞ്ചു ദിവസത്തിന് ശേഷം തമിഴ്‌നാട് കുളച്ചിൽ ഭാഗത്ത് കരയ്ക്കടിഞ്ഞ മൃതദേഹം കിരണിന്റേതാണെന്ന സംശയം അച്ഛൻ ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിരുന്നു. ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News