മാടായി കോളേജ് നിയമന വിവാദം: പരസ്യ പ്രതിഷേധം നടത്തിയവർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചു
തിരുവഞ്ചൂർ കമ്മീഷന്റെ നിർദേശ പ്രകാരമാണ് നടപടി
Update: 2025-03-07 12:18 GMT
കണ്ണൂർ: മാടായി കോളേജ് നിയമനവിവാദത്തിൽ പരസ്യ പ്രതിഷേധം നടത്തിയവർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചു. തിരുവഞ്ചൂർ കമ്മീഷന്റെ നിർദേശ പ്രകാരമാണ് നടപടി.
മാടായി കോളജിൽ സിപിഎമ്മുകാർക്ക് നിയമനം നൽകിയെന്നാരോപിച്ചാണ് കണ്ണൂർ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി ചർച്ച നടത്തുകയും തൽക്കാലിക ‘വെടിനിർത്തൽ’ പ്രഖ്യാപിക്കുകയും എം.കെ രാഘവൻ എംപിക്കെതിരായ പരസ്യ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ ധാരണയാവുകയും ചെയ്തിരുന്നു. സമാധാന അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചർച്ചകൾ നടത്തുമെന്നും സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകൻ ധനേഷിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകർ എഐസിസിക്ക് കത്തയച്ചിരുന്നു.