ഇടുക്കിയിലെ പമ്പിൽ പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് തർക്കം

സിസ്റ്റത്തിൽ പുതിയ നിരക്ക് വന്നിട്ടില്ലെന്നും പഴയ വിലയിലെ കൊടുക്കൂ എന്ന് പറഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്

Update: 2021-11-04 05:52 GMT

ഇടുക്കി ചേലച്ചുവടിലെ പമ്പിൽ പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് തർക്കം. സിസ്റ്റത്തിൽ പുതിയ നിരക്ക് വന്നിട്ടില്ലെന്നും പഴയ വിലയിലെ കൊടുക്കൂ എന്ന് പറഞ്ഞതോടെയാണ് നാട്ടുകാരും പമ്പ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത് ഒടുവിൽ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ഇന്നലെ രാത്രി അര്‍ധരാത്രിയോടെയാണ് പുതിയ വില നിലവില്‍ വന്നത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവില കുറഞ്ഞത്.

കേരളത്തില്‍ ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News