കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ കിരണിന്റേതെന്ന് ഡി.എൻ.എ റിപ്പോർട്ട്

സുഹൃത്തിനെ കാണാനെത്തിയ നരുവാമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി മർദിച്ചിരുന്നു. പിന്നീട് ഓടി രക്ഷപ്പെട്ട കിരണിനെ കാണാതാവുകയായിരുന്നു

Update: 2022-07-27 12:32 GMT

തിരുവനന്തപുരം: കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം വിഴിഞ്ഞം ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേതെന്ന് ഡി.എൻ.എ റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന ഡി.എൻ.എ പരിശോധനാ ഫലം ഇപ്പോഴാണ് പുറത്തുവന്നത്. കിരണിന്റെ തിരോധാനക്കേസിൽ ഒന്നാംപ്രതി നേരത്തെ പിടിയിലായിരുന്നു. കിരണിന്റെ പെൺസുഹൃത്തിന്റെ സഹോദരി ഭർത്താവ് രാജേഷിനെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സുഹൃത്തിനെ കാണാനെത്തിയ നരുവാമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി മർദിച്ചിരുന്നു. പിന്നീട് ഓടി രക്ഷപ്പെട്ട കിരണിനെ കാണാതാവുകയായിരുന്നു.

Advertising
Advertising

അഞ്ചു ദിവസത്തിന് ശേഷം തമിഴ്നാട് കുളച്ചിൽ ഭാഗത്ത് കരയ്ക്കടിഞ്ഞ മൃതദേഹം കിരണിന്റേതാണെന്ന സംശയം അച്ഛൻ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News