എസ്ഐആര്‍; പ്രവാസികളുടെ അപേക്ഷകൾ അകാരണമായി തള്ളിയെന്ന് രേഖ

എല്ലാം ഓകെ അതിനാൽ അപേക്ഷ തള്ളുന്നുവെന്ന് രേഖപ്പെടുത്തി അപേക്ഷ നിരസിച്ചിട്ടുണ്ട്.

Update: 2026-02-23 08:09 GMT

പാലക്കാട്: എസ്ഐ ആറിൽ പ്രവാസികളുടെ അപേക്ഷകൾ അകാരണമായി തള്ളിയെന്ന് രേഖ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച വെബ്സൈറ്റിലാണ് വിചിത്രമായ വിശദീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാം ഓകെ അതിനാൽ അപേക്ഷ തള്ളുന്നുവെന്ന് രേഖപ്പെടുത്തി അപേക്ഷ നിരസിച്ചിട്ടുണ്ട്. നിസ്സാര കാരണങ്ങൾ പറഞ്ഞും അപേക്ഷകൾ തള്ളിയിട്ടുണ്ട്.

പിഴവുകളില്ലാതെ എല്ലാം കൃത്യമായി നൽകിയ അപേക്ഷയാണ് തള്ളിയത്. അത് നിരസിക്കാൻ മറ്റ് കാരണങ്ങളില്ല. അതിനാൽ അപേക്ഷ തള്ളാൻ കാരണമായി കാണിച്ചിരിക്കുന്നത് ഓകെ എന്നാണ്.

ജനന തിയതി പൂരിപ്പിക്കാതെ പ്രവാസകിൾക്കുള്ള ഫോം 6 A അപേക്ഷ പൂർത്തീകരിക്കാൻ കഴിയില്ല. അപേക്ഷയിൽ ജനന തിയതി രേഖപ്പെടുത്തിയില്ല എന്ന കാരണം പറഞ്ഞും അപേക്ഷ തള്ളി. പാസ്പോർട്ട് അടക്കമുള്ള രേഖകൾ അറ്റാച്ച് ചെയ്യാതാൽ മാത്രമേ പ്രവാസി വോട്ടർമാർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയൂ. അങ്ങിനെ അപേക്ഷ സ്വീകരിച്ച ശേഷം അത് തള്ളിക്കളയാൻ കാരണമായി പറയുന്നത് രേഖകൾ അറ്റാച്ച് ചെയ്തില്ല എന്നതും.

സാങ്കേതിക സങ്കീർണതകളാൽ അപേക്ഷാ സമയത്തുതന്നെ പ്രവാസികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ വട്ടം കറക്കിയതാണ്. എന്നിട്ടും കഷ്ടപ്പെട്ട് അപേക്ഷ സമർപ്പിച്ചവരെ പരിഹസിക്കുംവിധത്തിലാണ് അപേക്ഷകൾ നിരസിച്ചിരിക്കുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News