നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു; നാളെ പാസാക്കും

ചില നിബന്ധനകൾ നേറ്റിവിറ്റി കാർഡിനുണ്ട്

Update: 2026-02-23 08:26 GMT

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിയമങ്ങളിൽ ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനസർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും കാർഡ് ഉപയോഗിക്കാം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബിൽ നാളെ പാസാക്കും

കേന്ദ്രസർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന പൗരത്വ നിയമ ഭേദഹതി നിയമങ്ങളിലും എസ്ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടികയിലും ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടായിരുന്നു. ഇതൊരു പരിധിവരെ പരിഹരിക്കുന്നതിനാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മന്ത്രിസഭ അംഗീകരിച്ച ബില്ല് റവന്യൂ മന്ത്രി കെ.രാജൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു.

Advertising
Advertising

ചില നിബന്ധനകൾ നേറ്റിവിറ്റി കാർഡിനുണ്ട്. വിദേശ പൗരത്വം സ്വീകരിക്കാത്തവരോ പൂർവികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡ് കിട്ടില്ല. നെറ്റ് കാർഡ് ലഭിച്ചശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ കാർഡ് അസാധുവാകും. കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാർ ആണ്. എന്നാൽ നേറ്റിവിറ്റി കാര്‍ഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കണം. കാർഡ് ആവശ്യമുള്ളവർ തഹസിൽദാർക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കണം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News