ജിമ്മി​ ജെയിംസ് മീഡിയവൺ എക്സിക്യുട്ടീവ് എഡിറ്റർ

മാധ്യമപ്രവർത്തനരംഗത്തെ മൂന്നുപതിറ്റാണ്ടിന്റെ അനുഭവപരിചയവുമായാണ് മീഡിയവണിന്റെ നേതൃനിരയിൽ ജിമ്മി ജെയിംസ് എത്തുന്നത്

Update: 2026-02-23 08:55 GMT

കോഴിക്കോട്: മീഡിയവൺ എക്സിക്യുട്ടീവ് എഡിറ്ററായി മുതിർന്ന മാധ്യമപ്രവർത്തകൻ ജിമ്മി ജെയിംസ് ചുമതലയേറ്റു. മാധ്യമപ്രവർത്തനരംഗത്തെ മൂന്നുപതിറ്റാണ്ടിന്റെ അനുഭവപരിചയവുമായാണ് മീഡിയവണിന്റെ നേതൃനിരയിൽ ജിമ്മി ജെയിംസ് എത്തുന്നത്. റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റൽ ഹെഡായി പ്രവർത്തിക്കുകയായിരുന്നു.

1998ൽ ഡൽഹിയിൽ ടിവി ഐയിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച ജിമ്മി ജെയിംസ് ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധയേനാണ്. 2001ൽ എഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ജിമ്മി ഇരുപത് വർഷം ഇവിടെ പ്രവർത്തിച്ചു. കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരിക്കെ രാജി വെച്ച് ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയിൽ കമ്യൂണിക്കേഷൻ ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് ദി ഫോര്‍ത്തില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായും ന്യൂസ് 18ല്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ ജിമ്മി നയിച്ച അഭിമുഖ പരിപാടിയായ പോയന്റ് ബ്ലാങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റിപ്പോർട്ടിങ്, ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം, അഭിമുഖം എന്നീ വിഭാഗങ്ങളിൽ സംസ്ഥാന ടെലിവിഷൻ അവാർഡിന് അർഹനായിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബിയും സി-ഡിറ്റിൽ നിന്ന് കമ്യൂണിക്കേഷൻ ആന്റ് മീഡിയ സ്റ്റഡീസും പൂർത്തിയാക്കിയിട്ടുണ്ട്. സംവിധായിക ശ്രീബാല കെ മേനോൻ ആണ് ഭാര്യ.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News